ഹരിപ്പാട് കാരുണ്യ ഫാർമസിയിലെ വെട്ടിപ്പ്…കാരുണ്യ ഫാർമസികൾ പ്രവർത്തിക്കുന്നത് ധനകാര്യ പരിശോധനയില്ലാതെ..നിയമസഭയിലെ ചോദ്യത്തിന് വീണാ ജോർജ് മറുപടി നൽകിയത് 7 മാസത്തിന് ശേഷം….

Fraud at Haripad Karunya Pharmacy Veena George answered the question in the assembly after 7 months

ആരോഗ്യവകുപ്പിലെ ലക്ഷങ്ങളുടെ വെട്ടിപ്പമായി ബന്ധപ്പെട്ട ചോദ്യത്തിന് നിയമസഭയിൽ ഒളിച്ച് കളിച്ച് മന്ത്രി വീണാ ജോർജ്. ഹരിപ്പാട് കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിൽ നടന്ന വെട്ടിപ്പിനെ സംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകിയത് ഏഴുമാസം കഴിഞ്ഞ്. ഹരിപ്പാട് കാരുണ്യ കമ്മ്യൂണിറ്റി ഫാർമസിയിലാണ് ഇൻചാർജ് എസ് മുരളികുമാർ 31 ലക്ഷം രൂപ തട്ടിയെടുത്തത് സംബന്ധിച്ചായിരുന്നു ചോദ്യം. തട്ടിച്ചെടുത്ത പണം തിരിച്ചടപ്പിച്ച് മരുന്ന് തൊട്ടടുത്തുള്ള സംഭരണ കേന്ദ്രത്തിലേക്ക് മാറ്റി നടപടി അവസാനിപ്പിക്കുകയായിരുന്നു ആരോഗ്യവകുപ്പ്. കേരളാ മെഡിക്കൽ സർവ്വീസസ് കോർപറേഷനുണ്ടായ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം തിരിച്ചടച്ചില്ലെന്ന് നിയമസഭാ രേഖയിൽ പറയുന്നു.

2024 ജൂണിൽ ചോദിച്ച ചോദ്യത്തിന് നിയമസഭയിൽ മറുപടി നൽകാതെ മന്ത്രി വീണാ ജോർജ് പൂഴ്ത്തി. ഉത്തരം അപ്‌ലോഡ്‌ ചെയ്തത് കഴിഞ്ഞ ദിവസം മാത്രമാണ്. മറ്റ് കാരുണ്യ ഫാർമസികളിലും സമാന തട്ടിപ്പ് നടക്കാനുള്ള സാധ്യതയുണ്ടെങ്കിലും നിയമസഭയിൽ ഇത് നിഷേധിക്കുകയായിരുന്നു മന്ത്രി വീണാ ജോർജ്. നഷ്ടപ്പെട്ട തുകയുടെ പലിശ തിരിച്ചടക്കണമെന്ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ തിരിച്ചടച്ചതായി നിയമസഭാ മറുപടിയിലില്ല. സംസ്ഥാനത്തെ കാരുണ്യ ഫാർമസികളിലൊന്നും ധനകാര്യ പരിശോധന വിഭാഗത്തിൻ്റെ പരിശോധനയില്ലെന്നും വീണാ ജോ‍‍ർജ് നിയമസഭയിൽ സമ്മതിച്ചിരുന്നു. തട്ടിപ്പിനെക്കുറിച്ച് അന്വേഷിച്ച ധനകാര്യ പരിശോധനാ വിഭാഗം ഉദ്യോഗസ്ഥരെ മുരളികുമാർ ഭീഷണിപ്പെടുത്തിയിട്ടും ഒരു നടപടിയും എടുക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല.

കാരുണ്യ ഫാ‍ർമസിയിൽ 31 ലക്ഷത്തിൻ്റെ വെട്ടിപ്പാണ് പിടികൂടിയത്. ക്രമക്കേട് നടത്തിയ എസ് മുരളികുമാറിനെ പണം തിരിച്ചടപ്പിച്ച് നടപടിയില്ലാതെ നിലനിർത്തി. തട്ടിപ്പിന് പിന്നാലെ മരുന്ന് വണ്ടാനത്തെ സംഭരണ കേന്ദ്രത്തിലേക്ക് സ്ഥലംമാറ്റുകയായിരുന്നു. ധനകാര്യ പരിശോധനയില്ലാതെയാണ് കാരുണ്യ ഫാർമസികൾ പ്രവർത്തിക്കുന്നതെന്ന് മന്ത്രി നിയമസഭയെ അറിയിച്ചിരുന്നു. തട്ടിപ്പുകൾ പിടിക്കാൻ സംവിധാനമില്ലാത്തതിനാൽ കൂടുതൽ തട്ടിപ്പുകൾ നടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും മന്ത്രി വീണാ ജോർജ് നിയമസഭയിൽ നിഷേധിച്ചിരുന്നു.

Related Articles

Back to top button