തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്‍റെ അമിത വേഗത…

തൃശൂരിൽ നാല് വയസുകാരിയുടെ ജീവനെടുത്തത് കെഎസ്ആർടിസി ബസിന്‍റെ അമിത വേഗത. ഓട്ടുപാറയിൽ 4 വയസുകാരി നൂറ ഫാത്തിമയുടെ ജീവനെടുത്ത അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. അമിത വേഗതയിലെത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഫാത്തിമ സഞ്ചരിച്ചിരുന്ന ഗുഡ്സ് ഓട്ടോയുടെ പിന്നിൽ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫാത്തിമ ഓട്ടോയിൽ നിന്നും റോഡിലേക്ക് തെറിച്ച് വീണാണ് പരിക്കേറ്റത്,

തലയ്ക്ക് ഗുരുതരമായ പരിക്കേറ്റ നാല് വയസുകാരി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴിയാണ് മരിച്ചത്. വടക്കാഞ്ചേരി ഓട്ടുപാറയിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് കെഎസ്ആര്ടിസിയും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ നാലുവയസുകാരിയ്ക്ക് ദാരുണാന്ത്യം സംഭവിച്ചത്. വയറു വേദന മൂലം നൂറ ഫാത്തിമയെ ജില്ലാ ആശുപത്രിയിൽ കൊണ്ടു പോകുന്നതിനിടെയാണ് അമിത വേഗതയിലെത്തിയ ബസ് ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോയിൽ ഇടിച്ചത്.

Related Articles

Back to top button