കാറിനുള്ളിൽ യുവതികളും യുവാക്കളും… സംശയം തോന്നി പരിശോധിച്ചപ്പോൾ…

കോഴിക്കോട് നഗരത്തില്‍ യുവതികള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ബീച്ച് റോഡില്‍ ആകാശവാണിക്ക് സമീപത്ത് വെച്ചാണ് കാറില്‍ കടത്തുകയായിരുന്ന എംഡിഎംഎയുമായി സംഘം പിടിയിലായത്. 27 ഗ്രാം എംഡിഎംഎയുമായിട്ടാണ് സംഘം പിടിയിലായത്.

കണ്ണൂര്‍ എളയാവൂര്‍ സ്വദേശി അമര്‍, കതിരൂര്‍ സ്വദേശിനി ആതിര, പയ്യന്നൂര്‍ സ്വദേശിനി വൈഷ്ണവി, കോഴിക്കോട് കുറ്റ്യാടി സ്വദേശി വാഹിദ് എന്നിവരാണ് അറസ്റ്റിലായത്.

Related Articles

Back to top button