വാഹനം മാറ്റിയിടുന്നതിനെച്ചൊല്ലി തര്‍ക്കം… നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു…
തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ നാലുപേര്‍ക്ക് വെട്ടേറ്റു. ഗുണ്ടാലിസ്റ്റില്‍പ്പെട്ട സഹോദരങ്ങളാണ് അക്രമം നടത്തിയത്. പരിക്കേറ്റവരെ തൃശ്ശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വഴിയില്‍ വാഹനം നിര്‍ത്തിയിട്ടിരുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. തിങ്കളാഴ്ച വൈകുന്നരം അഞ്ചേകാലോടെയാണ് സംഭവം.