പുതിയ നാല് ഇനത്തെ കൂടെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ കണ്ടെത്തി; പക്ഷി സര്‍വേ പൂര്‍ത്തിയായി….
പെരിയാര്‍ കടുവാ സാങ്കേതത്തില്‍ പക്ഷി സര്‍വേ പൂര്‍ത്തിയായി. സര്‍വേയുടെ ഭാഗമായി നടന്ന കണക്കെടുപ്പില്‍ 228 ഇനത്തില്‍പ്പെട്ട പക്ഷികളെ കണ്ടെത്തി രേഖപ്പെടുത്തുവാന്‍ കഴിഞ്ഞു. ഇവയില്‍ വംശനാശ ഭീഷണി നേരിടുന്ന 16 എണ്ണവും ഉള്‍പ്പെടുന്നു. വന്യജീവി സംരക്ഷണ നിയമത്തില്‍ ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെട്ട 33 ഇനത്തില്‍പ്പെട്ട പക്ഷികളെയും, പശ്ചിമഘട്ടത്തില്‍ മാത്രമായി കാണുന്ന 24 ഇനം പക്ഷികളും ഇവയില്‍ ഉള്‍പ്പെടുന്നു. സര്‍വേയുടെ ഭാഗമായി പെരിയാര്‍ കടുവ സങ്കേതത്തില്‍ പുതിയ നാല് ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ പെരിയാര്‍ കടുവ സാങ്കേതത്തില്‍ ഇതുവരെ കണ്ടെത്തിയ പക്ഷികളുടെ ഇനം 345 സ്പീഷീസുകള്‍ ആക്കി പുതുക്കി.