കോഴിക്കോട് പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകർന്നു വീണുണ്ടായ അപകടം; മരണം നാലായി

വലിയങ്ങാടിയില്‍ പഴക്കംചെന്ന കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്നു വീണുണ്ടായ അപകടത്തിൽ മരണം നാലായി. തിരുവങ്ങൂര്‍ സ്വദേശി വിനോദിന്‍റെ മരണം സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിനോദ്. ഇന്ന് ഉച്ചയോടെ നടന്ന അപകടത്തില്‍ മൂന്ന് ചുമട്ടുതൊഴിലാളികള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് ഒരാളുടെ മരണം കൂടി സ്ഥിരീകരിച്ചത്.

മുന്‍പ് പാസ്‌പോര്‍ട്ട് ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ സ്ലാബാണ് തകര്‍ന്നുവീണത്. അഞ്ച് പേരായിരുന്നു സ്ലാബിനടിയില്‍ കുടുങ്ങിയത്. കിനാശ്ശേരി സ്വദേശി ജബ്ബാര്‍, അത്തോളി സ്വദേശികളായ അഷ്‌റഫ്, ബഷീര്‍ എന്നിവരാണ് സംഭവസ്ഥലത്ത് മരിച്ചത്. അഷ്‌റഫും ബഷീറും ഗാമ ട്രേഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ജോലിചെയ്യുന്നവരാണ്. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ബീച്ച് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്

Related Articles

Back to top button