കൊലക്ക് കാരണം റീൽസ്.. നാല് പേർ കൂടി അറസ്റ്റില്‍…പെരുമ്പിലാവ് കൊലപാതകത്തില്‍ പ്രതികളുടെ മൊഴി…

പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിഖിൽ, ആകാശ്, ബാദുഷ, ലിഷോയ് എന്നിവരാണ് പിടിയിലായത്. കൊലപാതകം റീൽസ് എടുത്തതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നെന്ന് പ്രതികളുടെ മൊഴിയും പുറത്ത് വന്നു . അക്ഷയ്ക്ക് താല്പര്യമില്ലാത്ത ആൾക്കൊപ്പം ലിഷോയും ബാദുഷയും റീൽസ് എടുത്തു. ഇത് അക്ഷയ് ചോദ്യം ചെയ്തിരുന്നു. ഇതിനെ ചൊല്ലി സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും തർക്കവും നടന്നു. പ്രതികൾ എല്ലാവരും ലഹരി കടത്ത് കേസുകളിൽ അടക്കം പ്രതികളാണെന്ന് പൊലീസ് പറയുന്നു.

മുല്ലപ്പിള്ളിക്കുന്നിലെ നാലുസെന്റ് കോളനിയിൽ ലഹരിമാഫിയ സംഘാംഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് മരത്തങ്ങോട്ട് വാടകയ്ക്ക് താമസിക്കുന്ന കടവല്ലൂർ സ്വദേശി കൊട്ടിലിങ്ങൽ വീട്ടിൽ അക്ഷയ് (കൂത്തൻ-28) കൊല്ലപ്പെട്ടത്. മുഖ്യപ്രതി ലിഷോയ് ഇന്ന് രാവിലെയാണ് പൊലീസിന്റെ പിടിയിലായത്.

Related Articles

Back to top button