പത്തനംതിട്ടയിൽ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു; ആക്രമിച്ചത് സുഹൃത്തെന്ന് വിവരം…

പത്തനംതിട്ടയില്‍ നാല്‍പ്പതുകാരിക്ക് വെട്ടേറ്റു. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് സംഭവം. ഇഞ്ചപ്പാറ സ്വദേശി റിനിക്കാണ് വെട്ടേറ്റത്. റിനിയുടെ സുഹൃത്തായ ബിനുവാണ് ആക്രമിച്ചത്.രാത്രി എട്ട് മണിയോടെയാണ് സംഭവം.

മകനോടൊപ്പം സ്കൂട്ടറിൽ വരവെ വീടിന്‍റെ ഗേറ്റിനടുത്തുവെച്ചാണ് റിനിക്ക് വെട്ടേറ്റത് കഴുത്തിലും തലയിലും ദേഹത്തും വെട്ടേറ്റ റിനിയെ കോന്നിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

Related Articles

Back to top button