വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജ് ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം വെള്ളനാട് സർവ്വീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി ഇൻ ചാർജിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വെള്ളനാട് വെള്ളൂർപ്പാറ സ്വദേശി അനിൽ കുമാറാണ് ആത്മഹത്യ ചെയ്തത്. സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ഒന്നരവർഷത്തിലേറെയായി ഇദ്ദേഹം സസ്പെൻഷനിലാണ്. മുമ്പ് കോൺഗ്രസ് ഭരണത്തിൽ ആയിരുന്നു ബാങ്ക് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ അഡ്മിനിസ്ട്രേറ്റിവ് ഭരണമാണ്. വീട്ട് മുറ്റത്തെ പ്ലാവിലാണ് അനിൽ കുമാറിനെ തൂങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. അനിൽ കുമാറിന് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.


