മുൻ ആർഎസ്പി നേതാവ് ഇല്ലിക്കൽ ആഗസ്തി ഇടതുപക്ഷത്തേക്ക്

മുൻ ആർഎസ്പി നേതാവ് ഇല്ലിക്കൽ ആഗസ്തി ഇടതുപക്ഷത്തേക്ക്. എൽഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയുടെ ഉദ്ഘാടന വേദിയിൽ ഇല്ലിക്കൽ ആഗസ്തി എത്തി. സേവ് ആർഎസ്പി രൂപീകരിച്ച് എൽഡിഎഫിനൊപ്പം പ്രവർത്തിക്കുമെന്ന് ഇല്ലിക്കൽ ആഗസ്തി പറഞ്ഞു. സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അടുത്തിടെയാണ് ഇല്ലിക്കൽ ആഗസ്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ കെ ശൈലജയ്‌ക്കെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ആളാണ് ഇല്ലിക്കൽ ആഗസ്തി. ഇക്കഴിഞ്ഞ ജനുവരിയിലായിരുന്നു ആഗസ്തിയെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. നിരന്തരമായി സംഘടനാ വിരുദ്ധ പ്രവർത്തനവും പാർട്ടിക്കുള്ളിൽ വിഭാഗീയതയും നടത്തിയതിനാണ് നടപടിയെന്ന് സംസ്ഥാന കമ്മിറ്റി പറഞ്ഞിരുന്നു.

Related Articles

Back to top button