ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു.. രാഷ്ട്രീയത്തിൽ നിന്ന് വിടപറയുകയാണെന്ന് നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ

തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി തുടരുന്നു. രാഷ്ട്രീയത്തിൽ നിന്ന് വിടപറയുകയാണെന്നും സ്വന്തം ആളുകളുടെ പോലും പ്രവചനാതീതമായ നീക്കങ്ങൾ അത്ഭുതപ്പെടുത്തിയെന്നും നഗരസഭ മുൻ ചെയർപേഴ്സൺ പ്രിയ അജയൻ ഫേസ്ബുക്കിൽ കുറിച്ചു. കയ്പ്പേറിയ പാഠങ്ങൾ പഠിച്ച കാലമാണിത്. രാഷ്ട്രീയം നോക്കാതെ സഹായം തേടി വന്ന എല്ലാവർക്കും വേണ്ടി പ്രവർത്തിച്ചു. രാഷ്ട്രീയ ജീവിതത്തോട് സന്തോഷത്തോടെയും സമാധാനത്തോടെയും വിട പറയുകയാണെന്നും പ്രിയ അജയൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. അതേസമയം, എന്താണ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ കാരണമെന്ന് വ്യക്തമല്ല.


