പാലക്കാട് വോട്ട് പിടിക്കാൻ മുൻ എംഎൽഎ പി കെ ശശിയില്ല…കാരണമിതാണ്…
പാലക്കാട് വോട്ട് പിടിക്കാൻ പി കെ ശശിയില്ല. മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്ക് വിദേശത്തേക്കായി സർക്കാർ അനുമതി നൽകി. അന്താരാഷ്ട്ര വാണിജ്യമേളയിൽ പങ്കെടുക്കാനാണ് പികെ ശശിക്ക് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. ബ്രിട്ടൻ, ജർമനി തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കാനാണ് അനുമതി. നവംബർ മൂന്ന് മുതൽ 16 വരെയാണ് പികെ ശശിയുടെ വിദേശയാത്ര. തെരഞ്ഞെടുപ്പിന് ശേഷം മാത്രമേ ശശി കേരളത്തിലേക്ക് മടങ്ങിയെത്തുകയുള്ളൂ. ഗുരുതര ആരോപണങ്ങളുടെ പേരിൽ സിപിഎമ്മിൽ അച്ചടക്ക നടപടി നേരിട്ടയാളാണ് ശശി. പി കെ ശശി ജില്ലയിൽ നിന്ന് മുങ്ങുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.