ദുരിതാശ്വസ നിധി വകമാറ്റിയ കേസിൽ ക്ലിൻ ചിറ്റ് നൽകിയ ലോകായുക്ത ബഞ്ചിലെ അംഗം, ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി

മുൻ ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നൽകി സംസ്ഥാന സർക്കാർ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓംബുഡ്സ്മാനായി ജസ്റ്റിസ് ബാബു മാത്യു പി ജോസഫിനെ നിയമിക്കാനാണ് സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി (സി എം ഡി ആർ എഫ്) വകമാറ്റിയ കേസിലെ പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ലീൻ ചിറ്റ് നൽകിയ ലോകായുക്ത ബെഞ്ചിലെ അംഗമായിരുന്നു അദ്ദേഹം. സി എം ഡി ആർ എഫ് വകമാറ്റിയ കേസിൽ ക്ലീൻ ചിറ്റ് നൽകിയതിനുള്ള ഉപകാര സ്മരണയാണ് ജസ്റ്റിസ് ബാബു മാത്യു പി ജോസഫിന് പുതിയ പദവി നൽകിയതെന്ന വിമർശനം ഉയർന്നിട്ടുണ്ട്

Related Articles

Back to top button