ഇടതുപക്ഷം വിട്ട് കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

ഇടതു എംഎല്‍എയായിരുന്ന കാരാട്ട് റസാഖ് വീണ്ടും മുസ്ലിം ലീഗിലേക്ക്. പാണക്കാട് വീട്ടിലെത്തിയാണ് റസാഖ് വീണ്ടും ലീഗ് അംഗത്വം സ്വീകരിക്കുന്നത്. നേരത്തെ ലീഗ് വിട്ട കാരാട്ട് റസാഖ് 2016 ല്‍ സിപിഎം പിന്തുണയോടെ ഇടതു സ്വതന്ത്രനായി നിയമസഭയിലേക്ക് വിജയിച്ചിരുന്നു. നിലവിൽ മദ്രസ ബോർഡ് ചെയർമാനാണ് കാരാട്ട് റസാഖ്.

ഇടതുപക്ഷത്ത് ഏതാനും നാളുകളായി കടുത്ത അതൃപ്തിയിലായിരുന്നു കാരാട്ട് റസാഖ്. തുടര്‍ന്ന് ലീഗിലേക്ക് തിരിച്ചുപോകാനായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നു. 2016 വരെ മുസ്ലിം ലീഗിന് ശക്തമായ സ്വാധീനമുള്ള മണ്ഡലമായിരുന്നു കൊടുവള്ളി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ലീഗ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കാരാട്ട് റസാഖ് 2016 ല്‍ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് ഇടതുപക്ഷത്തേക്ക് കൂറുമാറുന്നത്.

Related Articles

Back to top button