കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് സിരിജഗൻ അന്തരിച്ചു…

കൊച്ചി: കേരള ഹൈക്കോടതി മുൻ ജഡ്ജിയും സാമൂഹിക വിഷയങ്ങളിൽ നിയമപരമായ ഇടപെടലുകളിലൂടെ ശ്രദ്ധേയനുമായ ജസ്റ്റിസ് സിരിജഗൻ (74) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ മൂന്നാഴ്ചയായി ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. 2005 മുതൽ 2014 വരെ കേരള ഹൈക്കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചിരുന്നു.
നിയമരംഗത്തും സാമൂഹിക സേവനരംഗത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയുമായിരുന്നു. കൊല്ലം മയ്യനാട് സ്വദേശിയാണ്.നീതിനിഷ്ഠമായ ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടിരുന്ന വ്യക്തി കൂടിയാണ്. ഔദ്യോഗിക ജീവിതത്തിന് ശേഷവും പൊതുസമൂഹത്തെ ബാധിക്കുന്ന ഗൗരവകരമായ വിഷയങ്ങളിൽ അദ്ദേഹം സജീവമായ ഇടപെടലുകൾ നടത്തി.


