വെങ്കടേഷ് അയ്യരെ കുറിച്ച് മുന്‍ ഇന്ത്യന്‍ താരം…

ഐപിഎല്‍ 18-ാം സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വെങ്കടേഷ് അത്ര മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിട്ടില്ല. 23.75 കോടിക്ക് ടീമിലെത്തിയ താരം ടൂര്‍ണമെന്റില്‍ 8 മത്സരങ്ങളില്‍ നിന്ന് 22.5 ശരാശരിയിലും 139.17 സ്‌ട്രൈക്ക് റേറ്റിലും 135 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. മോശം ഫോമിനെ തുടര്‍ന്ന് അടുത്തിടെ താരത്തിനെതിരെ കനത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇപ്പോള്‍ വെങ്കടേഷിന്റെ മോശം പ്രകടനത്തിന് കാരണം വ്യക്തമാക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആര്‍ പി സിംഗ്. ഉയര്‍ന്ന മൂല്യമാണ് താരത്തിന്റെ മോശം ഫോമിന് കാരണമെന്നാണ് ആര്‍ പി സിംഗ് പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഒരു കളിക്കാരനെ ഇത്രയും ഉയര്‍ന്ന വിലയ്ക്ക് ലേലത്തില്‍ തിരഞ്ഞെടുക്കുമ്പോള്‍, അയാളെ പ്രധാന കളിക്കാരനായോ അല്ലെങ്കില്‍ ഒരു ക്യാപ്റ്റന്‍സി മെറ്റീരിയലായോ വേണം പരിഗണിക്കാന്‍. എന്നാല്‍ ഇവിടെ വെങ്കടേഷിനെ അത്തരത്തിലല്ല പരിഗണിച്ചത്. ലേല സമയത്ത് കൊല്‍ക്കത്തയുടെ ഭാഗത്ത് ഒരു തെറ്റായ സൂചന അദ്ദേഹത്തിന് ലഭിച്ചെന്ന് തോന്നുന്നു. വെങ്കടേഷിനെ ഇപ്പോള്‍ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ല. ഏതൊരു കളിക്കാരനിലും ഫോം പ്രശ്‌നങ്ങള്‍ ഉണ്ടാകാം. പക്ഷേ സാധാരണയായി, കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്തോറും ഫോം ക്രമേണ മെച്ചപ്പെടുകയാണ് ചെയ്യുന്നത്.” ആര്‍ പി സിംഗ് വ്യക്തമാക്കി. അദ്ദേഹം തുടര്‍ന്നു… ”നല്‍കിയ തുകയാണ് വെങ്കടേഷിനെ അലട്ടുന്നത്. ഒരുപക്ഷേ അവന്‍ ചിന്തിക്കുന്നുണ്ടാകാം, ഇത്രയും വലിയ തുകയ്ക്ക് എന്നെ വാങ്ങിയതാണ്, എനിക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കണം, എന്റെ ടീമിനെ കപ്പിലേക്ക് കൊണ്ടുപോകണം. ആ അമിത പ്രതീക്ഷ സമ്മര്‍ദ്ദം സൃഷ്ടിക്കുന്നുണ്ടാകാം. വെങ്കടേഷിന്റെ ബാറ്റിംഗ് പൊസിഷന്‍ മാറ്റുന്നതും നന്നായിരിക്കും.

Related Articles

Back to top button