മോഷണശ്രമത്തിനിടെ പിടിയിലായത് പഞ്ചായത്ത് മുൻ അംഗം.. കുടുംബം പറയുന്നത്…

സ്വര്‍ണക്കടയില്‍ മോഷണം നടത്തുന്നതിനിടെ പിടിയിലായ സ്ത്രീ ഫറോക്ക് പഞ്ചായത്തിലെ മുന്‍ അംഗമായിരുന്ന ആളെന്ന് പൊലീസ്. പൂവാട്ടുപറമ്പ് പരിയങ്ങാട് താടായില്‍ മേലേ മേത്തടം സൗദാബി(47)യായിരുന്നു കഴിഞ്ഞ ദിവസം പിടിയിലായത്.
സാമ്പത്തിക പ്രശ്നങ്ങളെ തുടര്‍ന്ന് സൗദാബി വസ്തുവകകള്‍ വിറ്റ് ഫോറോക്കില് നിന്ന് മാറി താമസിച്ചിരുന്നു.മോഷണശ്രമത്തിന് പിന്നാലെ ഇവരെ പൊലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കിയിരുന്നു. എന്നാല്‍ സൗദാബിക്ക് മാനസിക വൈകല്യമുണ്ടെന്നാണ് ബന്ധുക്കള്‍ കോടതിയെ അറിയിച്ചത്. തുടര്‍ന്ന് ഇവരെ സര്‍ക്കാര്‍ വനിതാ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.




