കെബി ഗണേഷ്‍കുമാറിനുനേരെ മുൻ ജീവനക്കാരന്‍റെ പ്രതിഷേധം…മന്ത്രിയുടെ മറുപടി..

പാലക്കാട് കെഎസ്ആര്‍ടിസിയുടെ പരിപാടിക്കിടെ ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാറിനെതിരെ മുൻ ജീവനക്കാരന്‍റെ ഒറ്റയാള്‍ പ്രതിഷേധം. പാലക്കാട്ടെ കെഎസ്ആര്‍ടിസിയുടെ ശിതീകരിച്ച ഓഫീസിന്‍റെ ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. പ്രതിഷേധിച്ച ജീവനക്കാരനുനേരെ വിരട്ടൽ ഇങ്ങോട്ട് വേണ്ടെന്നും മന്ത്രി മറുപടി നൽകി.
ഓഫീസ് വളയുന്ന സമര രീതി ജീവനക്കാര്‍ ഒഴിവാക്കണമെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിനിടെ മന്ത്രിക്കെതിരെ സദസിൽ നിന്ന് ജീവനക്കാരുടെ പ്രതിഷേധവും ഉണ്ടായി. പാലക്കാട്-മൈസൂരു റൂട്ടിലും പാലക്കാട്-ബംഗളൂരു റൂട്ടിലും പുതിയ ബസ് സര്‍വീസുകളും മന്ത്രി പ്രഖ്യാപിച്ചു. പ്രസംഗത്തിനിടെ കെഎസ്ആര്‍ടിസി എംഡിയെയും മുഖ്യമന്ത്രി പ്രശംസിച്ചു. ഉദ്യോഗസ്ഥരെ തടഞ്ഞുള്ള സമരത്തിൽ നിന്ന് സംഘടനകൾ പിൻമാറണമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ എല്ലാ പ്രവൃത്തികളുടെയും കരാറുകള്‍ നേരിട്ട് ഏറ്റെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button