യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ.. പിന്നീട് സ്വയം കുത്തി..

മഞ്ഞുമ്മൽ യൂണിയൻ ബാങ്കിൽ വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി മുൻ ജീവനക്കാരൻ. പിരിച്ചു വിട്ട ജീവനക്കാരൻ സെന്തിൽ ബാങ്കിലെത്തി വനിതാ ജീവനക്കാരിയെ കത്തി കൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. കുത്തേറ്റ ഇന്ദു കൃഷ്ണയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ഇന്ദു കൃഷ്ണ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ദുവിന്റെ കൈപ്പത്തിയിലും കയ്യിലുമാണ് കുത്തേറ്റത്. ഇന്ദുവിനെ കുത്തിയ ശേഷം താൽക്കാലിക ജീവനക്കാരൻ സെന്തിൽ സ്വയം പരിക്കേൽപ്പിച്ചു. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button