‘മുസ്‌ലിം ലീഗിനെതിരെ കൊലവിളി പ്രസംഗവുമായി മുൻ ഡിവൈഎഫ്‌ഐ നേതാവ്….

വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ മുസ്‌ലിം ലീഗിനെതിരെ ഡിവൈഎഫ്‌ഐ നേതാവിന്റെ കൊലവിളി പ്രസംഗം. ഡിവൈഎഫ്‌ഐ മുന്‍ വയനാട് ട്രഷറര്‍ ലിജോ ജോണിയാണ് പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്തത്.
ലീഗ് പ്രവര്‍ത്തകരുടെ കൈ തല്ലിയൊടിക്കാനാണ് സിപിഐഎമ്മുകാര്‍ ജയിലില്‍ പോയതെന്നും ഇനിയും ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ലിജോ ജോണി പറയുന്നു. ജാമ്യം ലഭിച്ച സിപിഐഎം പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തിലായിരുന്നു ഭീഷണി പ്രസംഗം.



