ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എം ലെനിന്‍ ബിജെപിയിലേക്ക്….

ഡിവൈഎഫ്‌ഐ മുന്‍ നേതാവ് ബിജെപിയിൽ ചേർന്നു.ഡിവൈഎഫ്‌ഐ മുന്‍ മേഖല സെക്രട്ടറി എം ലെനിന്‍ ആണ് ബിജെപിയില്‍ ചേരുന്നത്. മഞ്ഞളൂര്‍ മേഖലാ സെക്രട്ടറിയായിരുന്നു. എസ്എഫ്‌ഐ കുഴല്‍മന്ദം ഏരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്‌ഐ കുഴല്‍മന്ദം ബ്ലോക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയാണ് പാര്‍ട്ടിവിടാന്‍ കാരണമെന്ന് ലെനിന്‍ പറയുന്നു.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാറിൽ നിന്ന് ബിജെപി ജില്ല കാര്യാലയത്തിൽ എത്തിയാണ് ലെനിൻ അംഗത്വം സ്വീകരിച്ചത്. ലെനിനൊപ്പം ആർ മുകുന്ദനും ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ജില്ലാ അധ്യക്ഷൻ കെ എം ഹരിദാസ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി വേണുഗോപാലൻ, എ കെ ഓമനക്കുട്ടൻ, ആലത്തൂർ മണ്ഡലം ജനറൽ സെക്രട്ടറി കനകദാസ് എന്നിവരും സ്വീകരണ പരിപാടിയിൽ പങ്കെടുത്തു.

Related Articles

Back to top button