ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി, ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ

ദേവികുളം മുൻ എംഎൽഎയും, സിപിഎം നേതാവുമായ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ചര്‍ച്ച നടത്തി. ഒരു മാസത്തിനുളളിൽ തീരുമാനമെന്ന് രാജേന്ദ്രൻ അറിയിച്ചു. ജില്ലയുടെ വികസന കാര്യങ്ങള്‍ മുൻനിര്‍ത്തി തീരുമാനമെന്ന് എസ് രാജേന്ദ്രൻ പറഞ്ഞു. ദേവികുളത്ത് സ്ഥാനാർത്ഥിയാകില്ലെന്നും മറ്റ് വ്യക്തിപരമായ നിബന്ധനകൾ മുന്നോട്ടു വെച്ചിട്ടില്ലെന്നും എസ് രാജേന്ദ്രൻ വ്യക്തമാക്കി. എസ് രാജേന്ദ്രൻ ബിജെപിയിലേക്കെനന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ കുറച്ച് കാലങ്ങളായി നിലനിന്നിരുന്നു.




