സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു… കുത്തിയത് ഇപ്പോഴുള്ള ബ്രാഞ്ച് സെക്രട്ടറിയുടെ ഭർത്താവ്.. അക്രമണത്തിന് കാരണം..

എറണാകുളത്ത് സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറിക്ക് കുത്തേറ്റു. ഫോർട്ട്കൊച്ചി സൗത്ത് ലോക്കൽ കമ്മിറ്റിയിലെ വെളി ബ്രാഞ്ച് മുൻ സെക്രട്ടറി റൂഫസ് ഫർണാണ്ടസിനാണ് കുത്തേറ്റത്. നിലവിലുള്ള ബ്രാഞ്ച് സെക്രട്ടറി ബിന്ദുവിന്‍റെ ഭർത്താവ് മുരളിയാണ് റൂഫസിനെ കുത്തിയത്. ബിന്ദുവിനെ റൂഫസ് കളിയാക്കിയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു

വയറിന് കുത്തേറ്റ റൂഫസിനെ ആദ്യം കരുവേലിപ്പടി മഹാരാജാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് എറണാകുളത്തെ മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ ഫോർട്ട്കൊച്ചി പൊലീസ് കേസെടുത്തിട്ടുണ്ട്. മുരളിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button