പാഞ്ഞടുത്ത് കാട്ടാന..രക്ഷപെടാനായി ചാടിയത്..വാച്ചറുടെ മൃതദേഹം കണ്ടെത്തി…
കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ പുഴയിൽ ചാടിയ മലയാളി വനം വാച്ചറുടെ മൃതദേഹം കണ്ടെത്തി.കർണാടക വനം വകുപ്പ് വാച്ചർ ബേഗൂർ സ്വദേശി ശശാങ്കന്റെ മൃതദേഹമാണ് കണ്ടെത്തിയത്.അവശ്യസാധനങ്ങൾ വാങ്ങാൻ വാച്ചർമാർ അതിർത്തി പ്രദേശമായ കൊളവള്ളിയിലേക്ക് വരികയായിരുന്നു. ഇതിനിടെ കാട്ടാന ആക്രമണം ഉണ്ടാവുകയായിരുന്നു.തുടർന്ന് കാട്ടാനയിൽ നിന്ന് രക്ഷപ്പെടാൻ ഇവർ വെള്ളക്കെട്ടിലേക്ക് ചാടുകയായിരുന്നു. കൂടെയുണ്ടായിരുന്ന വാച്ചർ രാജുവിനെ പുഴയിൽ മീൻ പിടിക്കുകയായിരുന്ന കൊളവള്ളി കോളനിയിലെ യുവാക്കൾ രക്ഷപ്പെടുത്തിയിരുന്നു.



