പാൽ പാത്രത്തിനുള്ളിൽ ചന്ദനമുട്ടികൾ…

വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ചന്ദനം വനംവകുപ്പ് കണ്ടെടുത്തു. ഇടുക്കി നാഗർ പള്ളത്ത് വാടകയ്ക്ക് താമസിക്കുന്ന രമേശിന്റെ വീടിനുള്ളിൽ നിന്നാണ് ചന്ദനമുട്ടികൾ കണ്ടെടുത്തത്. നാച്ചിവയൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ 26 കിലോ ചന്ദനമാണ് കണ്ടെടുത്തത്. വീടിനുള്ളിൽ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തുന്നതിനിടെ രമേശ് ഓടിരക്ഷപെട്ടു.

വീടിനുള്ളിൽ പാൽപ്പാത്രത്തിൽ ഒളിപ്പിച്ചു വച്ചിരുന്ന 26 കിലോ ചന്ദനമാണ് വനംവകുപ്പ് ഉദ്യോ​ഗസ്ഥർ കണ്ടെടുത്തത്. നാച്ചി വയൽചന്ദന റിസർവിൽ നിന്നും മുറിച്ചുകടത്തിയ നാല് ചന്ദന മരങ്ങളുടെ കഷ്ണങ്ങളാണ് പിടിച്ചെടുത്തത്.

ചന്ദനം മുറിക്കാൻ ഉപയോഗിച്ച് വാള്, കത്തി എന്നിവ നാച്ചിവയൽ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ പരിശോധനയിൽ കണ്ടെടുത്തു. ഓടി രക്ഷപ്പെട്ട പ്രതിക്കായി തിരച്ചിൽ ഊർജിതപ്പെടുത്തിയെന്ന് വനം വകുപ്പ് ഉദ്യോ​ഗസ്ഥർ വ്യക്തമാക്കി.

Related Articles

Back to top button