വന്യജീവി ആക്രമങ്ങളെ പ്രതിരോധിക്കാന്‍ പത്ത് കർമപദ്ധതികൾക്ക് രൂപം നൽകി വനംവകുപ്പ്.. എന്തൊക്കെയെന്നോ?…

വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പത്ത് കർമപദ്ധതികൾക്ക് രൂപം നൽകി വനംവകുപ്പ്. ബുധനാഴ്ച വനം ആസ്ഥാനത്ത് വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും വനം മേധാവിയും പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മനുഷ്യ-വന്യജീവി സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി നിരവധി തീരുമാനങ്ങളും യോ​ഗം കൈക്കൊണ്ടു.സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളും മരണങ്ങളും വ്യാപകമായ സാഹചര്യത്തിലാണ് വനം മന്ത്രി ഉന്നത തലയോഗത്തിന് നിര്‍ദ്ദേശം നല്‍കിയത്. മനുഷ്യ വിശാല പദ്ധതികളാണ് യോഗത്തില്‍ ഉരുത്തിരിഞ്ഞത്

ഉന്നതതല യോഗത്തിൽ കൈക്കൊണ്ട തീരുമാനങ്ങൾ

എല്ലാ ഫോറസ്റ്റ് ഡിവിഷനിലും ആനത്താരകൾ നിർമിക്കും

വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാര പാതകൾ നിരീക്ഷിക്കും

വന്യജീവി സംഘർഷമേഖലയിൽ സന്നദ്ധ പ്രതികരണ സേന രൂപീകരിക്കും

ഗോത്ര സമൂഹത്തിന്റെ അറിവ് പ്രയോജനപ്പെടുത്തും

വന്യമൃഗങ്ങൾക്ക് വനത്തിൽ തന്നെ ഭക്ഷണവും ജലവും ഉറപ്പാക്കും

വന്യമൃഗങ്ങളുടെ സ്വഭാവ മാറ്റങ്ങൾ പഠിക്കാൻ വിദഗ്ധസമിതിയെ നിയോഗിക്കും

വനാതിർത്തികളിൽ സൗരോർജ്ജ വേലികൾ സ്ഥാപിക്കും

കുരങ്ങ് ശല്യം നിയന്ത്രിക്കാൻ നിയമാനുസൃതമായ മാർഗ്ഗരേഖ

കാട്ടുപന്നി ശല്യം വ്യാപകമായ സ്ഥലങ്ങളിൽ പഞ്ചായത്തുകൾക്ക് സഹായം

പാമ്പ് കടി മരണം ഇല്ലാതാക്കാൻ ആന്റിവെനം ഉൽപാദനവും വിതരണവും ഊർജിതമാക്കും

Related Articles

Back to top button