അർധരാത്രിയിൽ വീട് മാറി കയറി വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന..പരാതി…

അർധരാത്രി വീട് മാറി കയറി വനംവകുപ്പിന്റെ മിന്നൽ പരിശോധന. സംഭവത്തിൽ കുടുംബം വടക്കേക്കര പൊലീസിൽ പരാതി നൽകി.രാത്രി 12.15-ഓടെയാണ് അമ്മയും രണ്ട് കുട്ടികളും താമസിക്കുന്ന വീട്ടിലെത്തി വനംവകുപ്പ് പരിശോധന നടത്തിയത്. ഇതേ വീട്ടിൽ ആറ് മാസം മുൻപും വനം വകുപ്പ് ഉദ്യോ​ഗസ്ഥരെന്ന് പറഞ്ഞ് പുലർച്ചെ മൂന്ന് മണിക്ക് വീടു വളഞ്ഞ് പരിശോധന നടത്തിയിട്ടുണ്ടെന്നും കുടുംബം പരാതിയിൽ പറയുന്നു.

ചന്ദനക്കടത്തുമായി ബന്ധപ്പെട്ട് തങ്ങൾ അന്വേഷിക്കുന്ന ആൾ ഈ വീട്ടിലുണ്ടെന്ന് പറഞ്ഞായിരുന്നു പരിശോധന. വീട് മാറിയെന്ന് പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും ഉദ്യോ​ഗസ്ഥർ വീട്ടുകാരുടെ ചിത്രം മൊബൈലിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു.വീട്ടിൽ നിന്ന് ആരെയും പിടികൂടാനും ഉദ്യോ​ഗസ്ഥർ സാധിച്ചില്ല. അതേസമയം കോടനാട്, വാഴച്ചാൽ എന്നീ വനംവകുപ്പ് ഡിവിഷനുകളുമായി ബന്ധപ്പെട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നായിരുന്നു പ്രതികരണമെന്നും വീട്ടുകാർ പറയുന്നു.

Related Articles

Back to top button