സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ.. ഒടുവിൽ പിടിയിൽ…

ഇന്ത്യയിൽ നിരോധിച്ച സാറ്റലൈറ്റ് ഫോണുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശി പിടിയിൽ. ഇൻഡിഗോ വിമാനത്തിൽ മുംബൈയിലേക്ക് പോകാനെത്തിയ ജർമ്മൻ സ്വദേശിയായ അറ്റ്മാൻ ക്ലസിങ്ങോയാണ് പിടിയിലായത്. ഇക്കഴിഞ്ഞ 5 ന് ബെംഗളൂരുവിൽ വന്നിറങ്ങിയ ഇയാൾ രാജ്യത്തിന്റെ നിരവധി സ്ഥലങ്ങളിൽ സഞ്ചരിച്ചിട്ടുണ്ട്. നെടുമ്പാശ്ശേരി പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. ഫോണും പിടിച്ചെടുത്തിട്ടുണ്ട്. ഫോൺ നാളെ കോടതിയിൽ ഹാജരാക്കും. അതേസമയം, സാറ്റലൈറ്റ് ഫോണിന്  ഇന്ത്യയിൽ വിലക്കുണ്ടെന്ന് അറിയില്ലായിരുന്നുവെന്ന് ഇയാൾ പൊലീസിന് മൊഴി നൽകി. 

Related Articles

Back to top button