യാത്രാക്കൂലി നൽകാൻ ചില്ലറ ഇല്ലെന്ന് യുവതി.. വേണ്ടെന്ന് ഡ്രൈവർ.. പിന്നീട് നടന്നത്….

ചില മനുഷ്യരങ്ങനെയാണ്. അപ്രതീക്ഷിതമായി നമ്മളെ കീഴടക്കിക്കളയും. അതും പെരുമാറ്റം കൊണ്ട്. അത്തരമൊരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. ദേശീയ തലസ്ഥാനമായ ദില്ലിയില്‍ ഒരു ഓട്ടോ ഡ്രൈവറലുടെ പ്രവര്‍ത്തി, വിനോദ സഞ്ചാരത്തിനായെത്തിയ ഒരു വിദേശ വനിത സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചു. ഓട്ടോ ഡ്രൈവറുടെ നിഷ്ക്കളങ്കത സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു

‘താര ഗിവിംഗ് ജോയ് ഫുള്ളി’ എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ താരാ ഇന്‍ഗ്രാം എന്ന യുവതിയാണ് വീഡിയോ പങ്കുവച്ചത്. ഓട്ടോയിലിരുന്നുള്ള ഒരു സംഭാഷണത്തിലൂടെയാണ് തുടക്കം. ‘എനിക്ക് ചില്ലറ വേണം’ എന്ന ഇംഗ്ലീഷുള്ള യുവതിയുടെ സംഭാഷണം കേട്ട് ഓട്ടോ ഡ്രൈവര്‍ ഹിന്ദിയില്‍ ‘കുഴപ്പമില്ല. അത് പ്രശ്നമാക്കേണ്ട, നിങ്ങൾ പോയിക്കോളൂവെന്ന് പറയുന്നു.’ പിന്നീട് താന്‍ പറഞ്ഞത് യാത്രക്കാരിക്ക് മനസിലായില്ലെന്ന് തിരിച്ചറഞ്ഞ് അദ്ദേഹം ‘Don’t Worry, Don’t Worry’ എന്ന് പറയുന്നതും കേൾക്കാം. അവിശ്വസനായമായത് കേട്ടത് പോലെ യുവതി ‘തീര്‍ച്ചയാണോ’ എന്ന് എടുത്ത് ചോദിക്കുന്നു. നിഷ്ക്കളങ്കമായ ചിരിയായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. ഇതിനിടെ കോട്ട് ധരിച്ച ഒരു മനുഷ്യന്‍ എന്താണ് പ്രശ്നമെന്ന് ചോദിച്ച് രംഗത്തെത്തുന്നു

യുവതി, കോട്ട് ധരിച്ചയാളോട് ഓട്ടോ ഡ്രൈവറോട് അദ്ദേഹത്തിന്‍റെ സത്യസന്ധതയ്ക്കും കരുണയ്ക്കും പകരമായി 2,000 രൂപ സമ്മാനിക്കാമെന്ന് പറയാന്‍ പറയുന്നു. ഈ സമയം വല്ല 200 ഓ മറ്റോ കൊടുത്താല്‍ മതിയെന്നാണ് ഇയാളുടെ മറുപടി. എന്നാല്‍ യുവതി തന്‍റെ തീരുമാനം മാറ്റാന്‍ തയ്യാറാല്ലായിരുന്നു. തുടർന്ന് കോട്ട് ധരിച്ചയാൾ യുവതി 2000 രൂപ അദ്ദേഹത്തിന്‍റെ കരുണയ്ക്ക് സമ്മാനിക്കാന്‍ ആഗ്രഹിക്കുന്നവെന്ന് പറഞ്ഞു. തുടർന്ന് യുവതി അദ്ദേഹത്തിന് 2,000 രൂപ നല്‍കുമ്പോൾ ഡ്രൈവര്‍ അതും തുറന്ന ചിരിയോടെ സ്വീകരിച്ചു. തുടർന്ന് യുവതിയുടെ ചോദ്യത്തിന് മറുപടിയായി തനിക്ക് നാല് മക്കളാണെന്നും ഒരു ആണും മൂന്ന് പെണ്‍കുട്ടികളുമാണെന്ന് കൂട്ടിച്ചേര്‍ക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു

Related Articles

Back to top button