അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ വീഡിയോ….പ്രതി മാർട്ടിനെതിരെ പൊലീസ് ഇന്ന് കേസ് എടുത്തേക്കും….

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ പ്രതിയുടെ വീഡിയോ സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ പോലീസ് ഇന്ന് കേസ് എടുത്തേക്കും.കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ ആണ് സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്.വീഡിയോ പ്രചരിപ്പിക്കുന്നതിൽ നടപടി വേണം എന്ന് അതിജീവിത മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ദിലീപിനു കേസിൽ പങ്കില്ലെന്നാണ് വീഡിയോയിൽ പറയുന്നത്

നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതിവിധിയ്ക്കെതിരെ സർക്കാർ അപ്പീൽ നൽകാനിരിക്കെ മുഖ്യമന്ത്രിയെ ഇന്നലെ നേരിട്ട് കണ്ട് അതിജീവിത. നിരന്തരമായ വേദനകൾക്കും കണ്ണീരിനും ഒടുവിൽ തനിക്ക് കിട്ടിയത് നീതി നിഷേധമാണെന്ന് അതിജീവിത മുഖ്യമന്ത്രിയെ അറിയിച്ചു.

കേരളം ഒപ്പമുണ്ടെന്നും സർക്കാർ ഉടൻ അപ്പീൽ നൽകുമെന്നും മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പ് നൽകി. കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിന്‍റെ വീഡിയോയ്ക്കെതിരെയും നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. നടിയുടെ പേര് അടക്കം വെളിപ്പെടുത്തിയാണ് മാർട്ടിൻ സമൂഹമാധ്യങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചത്. ഇക്കാര്യം പരിശോധിച്ച് ശക്തമായ നിയമ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Related Articles

Back to top button