വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും എം ഡി എം എ എത്തിച്ചു കൊടുക്കും…പിടിയിലായ യുവാവ്…

വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ എം ഡി എം എ വില്‍പന പതിവാക്കിയ യുവാവിനെ പൊലീസ് പിടികൂടി. ഓമശ്ശേരി സ്വദേശി മൂലങ്ങല്‍ പൂതൊടികയില്‍ ഹൗസില്‍ ആഷിക്ക് അലി (24) യാണ് വില്‍പ്പനക്കായി കൊണ്ടുവന്ന 4.25 ഗ്രാം എം ഡി എം എയുമായി പിടിയിലായത്. കള്ളന്‍തോട് ബസാറിന് സമീപത്തുവെച്ചാണ് ആഷിക്കിനെ പിടികൂടിയത്. ആവശ്യക്കാര്‍ വാട്സാപ്പിലൂടെ ബന്ധപ്പെട്ടാല്‍ ‘അതിവേഗം ഡെലിവറി’ നടത്തുന്ന ലഹരി കച്ചവടത്തിന് കൂടിയാണ് പൊലീസ് ഇതോടെ പൂട്ടിട്ടത്.

Related Articles

Back to top button