പ്രതിരോധശേഷി കൂട്ടാൻ.. നിർബന്ധമായും ഈ ഭക്ഷണങ്ങൾ കഴിക്കൂ…

മൂന്ന് നേരവും മുടക്കമില്ലാതെ ഭക്ഷണം കഴിച്ചതുകൊണ്ട് മാത്രം നമ്മുടെ ആരോഗ്യം മെച്ചപ്പെടുകയില്ല. പോഷകങ്ങൾ ധാരാളമുള്ള ഭക്ഷണങ്ങൾ കഴിച്ചാൽ മാത്രമേ നല്ല ആരോഗ്യം ലഭിക്കുകയുള്ളു. പ്രതിരോധ ശേഷി കൂട്ടാൻ നിങ്ങൾ നിർബന്ധമായും കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് നോക്കാം…
1.സിട്രസ് പഴങ്ങൾ
ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയ സിട്രസ് പഴങ്ങൾ വിറ്റാമിൻ സിയാൽ സമ്പുഷ്ടമാണ്. ഇത് അണുബാധകൾക്കെതിരെ പോരാടാനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
2. ക്യാപ്സിക്കം
വിറ്റാമിൻ സി ധാരാളം ക്യാപ്സിക്കത്തിൽ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ ബീറ്റ കരോട്ടീൻ ഉണ്ട്. ഇത് ചർമ്മത്തിന്റെ ആരോഗ്യവും കണ്ണുകളുടെ ആരോഗ്യവും മെച്ചപ്പെടുത്താൻ സഹായിക്കും.
3. ചീര
വിറ്റാമിൻ സി, ആന്റിഓക്സിഡന്റുകൾ, ബീറ്റ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് ചീര. ഇതിന് അണുബാധകൾക്കെതിരെ പോരാടാൻ സാധിക്കും.
4. വെളുത്തുള്ളി
വെളുത്തുള്ളിക്ക് പ്രതിരോധശേഷി കൂട്ടാൻ സാധിക്കും. കാരണം ഇതിൽ അല്ലിസിൻ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ദിവസവും വെളുത്തുള്ളി കഴിക്കുന്നത് പനി, മറ്റ് അണുബാധ എന്നിവയിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു.
5. ഇഞ്ചി
ഇഞ്ചിയിൽ ശക്തമായ ആന്റി ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് തൊണ്ട വേദന പോലുള്ള രോഗങ്ങളെ തടയുകയും ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.



