ബദാം ഇവയ്‌ക്കൊപ്പം കഴിച്ചുനോക്കൂ.. ഗുണം ഇരട്ടിക്കും…
തലച്ചോറിന്റെ ആരോഗ്യത്തിന് ഗുണപ്രദമാകുന്ന ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഡ്രൈ ഫ്രൂട്ടാണ് ബദാം. ഇവ ചില പ്രത്യേക ഭക്ഷണ പദാര്‍ഥങ്ങള്‍ക്കൊപ്പം കഴിക്കുകയാണെങ്കില്‍ ഉണ്ടാകുന്ന ഗുണങ്ങള്‍ ഏറെയാണ്.അവ ഏതൊക്കെയെന്ന് നോക്കാം…
ബ്ലൂബെറീസ്
സമ്മര്‍ദത്തില്‍ നിന്ന് തലച്ചോറിനെ മുക്തമാക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞതാണ് ബ്ലൂബെറി. ഇവ ബദാമിനൊപ്പം കഴിക്കുകയാണെങ്കില്‍ ഓര്‍മശക്തി വർദ്ധിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്
തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തുന്ന ആന്റി ഓക്‌സിഡന്റുകളും ഫ്‌ളാവനോയ്ഡുകളും ധാരാളം അടങ്ങിയിട്ടുള്ളതാണ് ഡാര്‍ക്ക് ചോക്ലേറ്റുകള്‍. ഓര്‍മശക്തി വര്‍ധിപ്പിക്കാനും ഇത് സഹായിക്കും. ബദാമിനൊപ്പം ഇവ കഴിക്കുകയാണെങ്കില്‍ അല്പം കൂടെ മെച്ചപ്പെട്ട രീതിയില്‍ തലച്ചോര്‍ പ്രവര്‍ത്തിക്കും.
അവക്കാഡോ
വിറ്റാമിന്‍ കെ അടങ്ങിയിട്ടുള്ള ഒന്നാണ് അവക്കാഡോ. ഇത് ബദാമുമായി കഴിക്കുകയാണെങ്കില്‍ തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കും.
ചീര
ഇരുമ്പ്, വിറ്റമിന്‍ എന്നിവ ധാരാളമടങ്ങിയിട്ടുണ്ട് ചീരയില്‍. ഇത് തലച്ചോറുമായി ബന്ധപ്പെട്ട ക്രമരഹിത പ്രവര്‍ത്തനങ്ങളെ ക്രമീകരിക്കാന്‍ സഹായിക്കും. ബദാം ഇതിനൊപ്പം കഴിക്കുകയാണെങ്കില്‍ വൈജ്ഞാനിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടും