മത്സ്യത്തിനൊപ്പം ഇവ കഴിക്കാറുണ്ടോ.. എന്നാൽ നിർത്തിക്കോളൂ.. മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ആറ് ഭക്ഷണങ്ങള്‍…

പ്രോട്ടീന്‍, ഒമേഗ 3 ഫാറ്റി ആസിഡ്, തുടങ്ങി ശരീരത്തിന് വേണ്ട വിവിധ പോഷകങ്ങള്‍ അടങ്ങിയ ഒരു ഭക്ഷണം ആണ് മത്സ്യം.ഉച്ചയ്ക്ക് ചോറിനൊപ്പം മീന്‍ കറി കഴിക്കുന്നത് പലരുടെയും ശീലമാണ്. അതേസമയം, മത്സ്യത്തിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…

  1. പാലുല്‍പ്പന്നങ്ങളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. മത്സ്യത്തിനൊപ്പം പാല്‍, തൈര്, മറ്റ് പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവ കഴിക്കുന്നത് ചിലര്‍ക്ക് ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാം. കാരണം ഇവ രണ്ടും പ്രോട്ടീന്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങളാണ്. അതിനാല്‍ ഇവ രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹിക്കാന്‍ സമയമെടുക്കും. ഇതുമൂലം വയറുവേദന, വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥ തുടങ്ങിയവ ഉണ്ടാകാം.
  1. സിട്രസ് ഫ്രൂട്ടുകളാണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. നാരങ്ങ, ഓറഞ്ച് തുടങ്ങിയ സിട്രസ് പഴങ്ങളില്‍ ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ ആസിഡും മത്സ്യത്തിലെ പ്രോട്ടീനും കൂടി ചേരുമ്പോള്‍ രുചിയിലും വ്യത്യാസം വരും, ചിലര്‍ക്ക് ദഹന പ്രശ്നങ്ങളും ഉണ്ടാകാം.
  2. അന്നജം ധാരാളം അടങ്ങിയ ഉരുളക്കിഴങ്ങ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പവും മത്സ്യം കഴിക്കുന്നത് നല്ലതല്ല. അന്നജം അടങ്ങിയ ഭക്ഷണങ്ങളില്‍ കലോറി കൂടുതലാണ്. അതിനാല്‍ അവയും ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കും.
  3. എരുവേറിയ ഭക്ഷണങ്ങള്‍ക്കൊപ്പവും മത്സ്യം കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങളും വയര്‍ വീര്‍ത്തിരിക്കുന്ന അവസ്ഥയും ഉണ്ടാകാം.
  4. മത്സ്യത്തിനൊപ്പം കോഫി കുടിക്കുന്നതും ശരീരത്തിന് നല്ലതല്ല
  5. സംസ്കരിച്ച ഭക്ഷണങ്ങള്‍ക്കൊപ്പവും എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ക്കാപ്പവും മത്സ്യം കഴിക്കുന്നവരുണ്ട്. ഇത്തരം ഭക്ഷണങ്ങളില്‍ ട്രാന്‍സ് ഫാറ്റ്സ് അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് നല്ലതല്ല.

Related Articles

Back to top button