ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ.. കരളിനെ സംരക്ഷിക്കൂ…
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവമാണ് കരള്‍.കരള്‍ ശരീരത്തിലെ വളരെ സങ്കീര്‍ണ്ണമായ ഒരു അവയവമാണ്. മനുഷ്യ ശരീരത്തിന്റെ പ്രതിരോധശേഷി, ദഹനം, മെറ്റബോളിസം എന്നിവയെ പ്രതിഫലിപ്പിക്കുന്നതും ശരീരത്തിലെ വിവിധ നിര്‍ണായക പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരളിന്റെ പങ്കും വളരെ വലുതാണ്.കരളിന്റെ സംരക്ഷണം വളരെ അത്യാവശ്യമുള്ള കാര്യമാണ്. പ്രത്യേകിച്ച് ഫാറ്റിലിവർ രോഗ ചികിത്സയിൽ ചില പ്രത്യേക ഭക്ഷണങ്ങൾ ഒഴിവാക്കേണ്ടതുണ്ട്.അവ എന്തൊക്കെയെന്ന് നോക്കാം..
വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ
ഫ്രൈസ്, ചിപ്‌സ് തുടങ്ങിയ വറുത്ത ഭക്ഷണങ്ങളിൽ അനാരോഗ്യകരമായ ട്രാൻസ് ഫാറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് കരളിന് വീക്കമുണ്ടാകാനും കൊഴുപ്പ് അടിഞ്ഞു കൂടാനും കാരണമാകുകയും രോഗം വഷളാക്കുകയും ചെയ്യുന്നു. വറുത്ത ഭക്ഷണങ്ങൾക്ക് പകരം ഗ്രിൽ ചെയ്തതോ ബേക്ക് ചെയ്തതോ ആയ ഭക്ഷണങ്ങൾ ഉപയോഗിക്കാം.
സംസ്‌കരിച്ച മാംസം
ബേക്കൺ, സോസേജുകൾ, കോൾഡ് കട്ട്‌സ് എന്നവയിൽ പൂരിത കൊഴുപ്പുകളും പ്രിസർവേറ്റീവുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കരൾവീക്കം, ഓക്‌സിഡേറ്റീവ് സമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്നു. ഇതിന് പകരമായി മത്സ്യം, ടോഫു, അല്ലെങ്കിൽ പയർ വർഗ്ഗങ്ങൾ പോലുള്ള ലീൻ പ്രോട്ടീനുകൾ ഉപയോഗിക്കാവുന്നതാണ്.
ഷുഗർ അടങ്ങിയ പാനീയങ്ങൾ
എനർജി ഡ്രിങ്കുകൾ, സോഡകൾ, മധുരമുളള ജ്യൂസുകൾ എന്നിവയിൽ ഉയർന്ന അളവിൽ ഫ്രക്ടോസ് അടങ്ങിയിട്ടുണ്ട്. അത് കരളിനെ അമിത സമ്മർദ്ദത്തിലാക്കുകയും കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനും ഇൻസുലിൻ പ്രതിരോധത്തിനും കാരണമാകുകയും ചെയ്യുന്നു. ഉയർന്നഅളവില്‍ പഞ്ചസാര അടങ്ങിയ ചോക്ലേറ്റുകള്‍, മിഠായികള്‍, ശീതള പാനീയങ്ങള്‍ തുടങ്ങിയവയും ഒഴിവാക്കുക.
റിഫൈൻഡ് കാർബോഹൈഡ്രേറ്റുകൾ
വൈറ്റ് ബ്രഡ്, പാസ്ത, ബേക്ക് ചെയ്ത സാധനങ്ങൾ, എന്നിവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർധിപ്പിക്കുകയും കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുകയും ചെയ്യും. ബ്രൗൺ റൈസ്, ക്വിനോവ തുടങ്ങിയ ധാന്യങ്ങളും ഗോതമ്പ് ഉത്പന്നങ്ങളും പകരമായി കഴിക്കാവുന്നതാണ്.
കൊഴുപ്പ് കൂടിയ പാൽ ഉല്പന്നങ്ങള്‍
ചീസ്, പാൽ, വെണ്ണ, എന്നിവയിൽ കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്ന പൂരിത കൊഴുപ്പുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓട്ട്‌സ് അല്ലെങ്കിൽ ബദാം പാൽ പോലുളള കൊഴുപ്പ് കുറഞ്ഞ ഭക്ഷണങ്ങൾ ഉപയോഗിക്കാം.ഇറച്ചിയുടെ അമിത ഉപയോഗവും ഒഴിവാക്കുക. കാരണം ഇത്കരളില്‍ കൂടുതൽ കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും.