ഈ ഭക്ഷണങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ടോ?.. എങ്കിൽ സൂക്ഷിച്ചോളൂ.. കാരണം ഇതാണ്….

വേഗത്തിൽ കേടാകുമെന്ന പേടിയിൽ ഭക്ഷണങ്ങൾ നമ്മൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ട്.എല്ലാ ഭക്ഷണങ്ങളും ഇത്തരത്തിൽ നിങ്ങൾ ഫ്രീസറിൽ സൂക്ഷിക്കാറുണ്ടോ?. എങ്കിൽ അത് നല്ലതല്ല.എല്ലാത്തരം ഭക്ഷണ സാധനങ്ങളും ഫ്രീസറിൽ സൂക്ഷിക്കാൻ സാധിക്കില്ല. അവ എന്തൊക്കെയെന്നും കാരണങ്ങളും നോക്കാം…

പാൽ ഉൽപ്പന്നങ്ങൾ

ഫ്രീസറിൽ നമ്മൾ അധികവും സൂക്ഷിക്കുന്നത് പാൽ ഉത്പന്നങ്ങളായിരിക്കും. എന്നാൽ ഇങ്ങനെ ചെയ്യാൻ പാടില്ല എന്നതാണ് വസ്തുത. കാരണം പാൽ ഫ്രീസറിൽ വെച്ചാൽ അത് പുറത്തെടുക്കുമ്പോൾ കട്ടിയാകാൻ സാധ്യതയുണ്ട്. ഇത് പാലിനെ കേടാക്കുകയും ചെയ്യുന്നു.

നൂഡിൽസ്

പാകം ചെയ്തതും അല്ലാത്തതുമായ നൂഡിൽസ് ഫ്രീസറിൽ സൂക്ഷിക്കാൻ പാടില്ല. കാരണം ഫ്രീസറിൽ നിന്നും പുറത്തെടുക്കുമ്പോൾ നൂഡിൽസിന്റെ കട്ടി മാറി മൃദുവായി പോകും.

പഴവർഗ്ഗങ്ങൾ

ഡ്രൈ ഫ്രൂട്സുകൾ മാത്രം ഫ്രീസറിൽ സൂക്ഷിക്കാം. ഫ്രഷ് ഫ്രൂട്സുകൾ സൂക്ഷിച്ചാൽ അവ എളുപ്പത്തിൽ കേടാവുകയും രുചി വ്യത്യാസം ഉണ്ടാവുകയും പഴവർഗ്ഗങ്ങളിൽ അടങ്ങിയിരിക്കുന്ന ഗുണങ്ങൾ നഷ്ടപ്പെടുകയും ചെയ്യുന്നു.

വെള്ളരി

ഫ്രീസറിൽ സൂക്ഷിച്ച വെള്ളരി കണ്ണിൽ വയ്ക്കാൻ മാത്രമേ സാധിക്കൂ. അവ കഴിക്കാൻ പറ്റുന്നതല്ല. കാരണം വെള്ളരി ഫ്രീസറിൽ സൂക്ഷിച്ചതിന് ശേഷം പുറത്തെടുക്കുമ്പോൾ അവയിൽ ഈർപ്പമുണ്ടാവുകയും അത് കാരണം രുചിയിൽ വ്യത്യാസം ഉണ്ടാവുകയും ചെയ്യുന്നു.

വറുത്ത ഭക്ഷണങ്ങൾ

വറുത്ത സമോസയും ഉള്ളിവടയുമൊക്കെ കഴിക്കാൻ നമുക്ക് ഇഷ്ടമായിരിക്കും. എന്നാൽ ഇവ ഫ്രീസറിൽ സൂക്ഷിച്ചാൽ ഉറപ്പായും സ്വാദ് നഷ്ടപ്പെടും. പിന്നെ കഴിക്കാൻ പറ്റുകയുമില്ല. അതിനാൽ തന്നെ പിന്നീടത്തേക്ക് മാറ്റിവെക്കാതെ വറുക്കുന്ന സമയത്ത് തന്നെ അത്തരം ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കണം.

Related Articles

Back to top button