ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കാവുന്ന ഭക്ഷണങ്ങള്‍..

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ പ്രമേഹ രോഗികള്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധിക്കണം. പ്രത്യേകിച്ച് രാവിലെ, ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ ഭക്ഷണം ശ്രദ്ധിക്കണം. അത്തരത്തില്‍ ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ രാവിലെ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ഓട്സ്

ഫൈബര്‍ അടങ്ങിയ ഓട്സ് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇതൊരു നല്ല ഓപ്ഷനാണ്.

2. നെല്ലിക്കാ ജ്യൂസ്

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്കാ ജ്യൂസ് രാവിലെ കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ഗുണം ചെയ്യും.

3. കുതിര്‍ത്ത ബദാം

നാരുകളാല്‍ സമ്പന്നമായ ബദാം കുതിര്‍ത്ത് രാവിലെ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

4. ഉലുവ വെള്ളം

നാരുകളാല്‍ സമ്പന്നമായ ഉലുവ വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുന്നത് ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

Related Articles

Back to top button