പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ…

കൊച്ചി: ആലുവ എടയാറിൽ പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ഐസ്ക്രീം കഴിച്ച 26 കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയും ഉണ്ടായി. വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആർക്കുമില്ല. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

Related Articles

Back to top button