15 സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യക്കിറ്റ്.. ഓണക്കിറ്റ് വിതരണം ഈ മാസവും തുടരും..

എഎവൈ (മഞ്ഞ) കാർഡുടമകൾക്കും വെൽഫെയർ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം സെപ്റ്റംബർ മാസവും തുടരുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതലാണ് ആരംഭിച്ചത്. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യക്കിറ്റാണ് നല്‍കുന്നത്. 5,92,657 മഞ്ഞക്കാര്‍ഡുകാര്‍ക്ക് കിറ്റ് വിതരണം റേഷന്‍കട വഴിയാണ്. സെപ്തംബര്‍ നാലുവരെയാണ് കിറ്റ് നല്‍കാന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇത് നീട്ടി കിറ്റ് കൈപ്പറ്റാത്തവര്‍ക്ക് ഈ മാസവും കിറ്റ് വാങ്ങാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.

ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കുള്ള കിറ്റ് ഉദ്യോഗസ്ഥരാണ് എത്തിക്കുന്നത്. ക്ഷേമസ്ഥാപനത്തിലെ നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നല്‍കുന്നത്. ഇത്തരത്തില്‍ 10,634 കിറ്റുകള്‍ നല്‍കാനാണ് തീരുമാനം.

Related Articles

Back to top button