ഗൾഫ് രാഷ്ട്രങ്ങളിൽ ആക്രമണം തുടർന്ന് ഇറാൻ…ഹോർമുസ് കടലിടുക്കിന് സമീപം മൈനുകൾ സ്ഥാപിക്കാനെത്തിയ യുദ്ധക്കപ്പലുകളെ തകർത്ത് US…

ഗൾഫ് രാഷ്ട്രങ്ങളിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. യുഎഇയിലും ഖത്തറിലും ബഹ്‌റൈനിലും രാത്രി ആക്രമണമുണ്ടായി. സൗദിയിൽ ഇന്നലെ വിവിധയിടങ്ങളിലുണ്ടായ മിസൈൽ, ഡ്രോൺ ആക്രമണശ്രമങ്ങൾ പ്രതിരോധ സേന തകർത്തു. ഹോർമുസ് കടലിടുക്കിന് സമീപം “മൈനുകൾ”സ്ഥാപിക്കാൻ എത്തിയ ഇറാന്റെ 16 യുദ്ധക്കപ്പലുകളെ അമേരിക്കൻ സൈന്യം തകർത്തതായി യുഎസ് സെൻട്രൽ കമാൻഡ്. കടലിടുക്കിൽ “മൈനുകൾ”സ്ഥാപിച്ചിട്ടുണ്ടെങ്കിൽ അവ ഉടനടി നീക്കം ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.

അയൽരാജ്യങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ഇറാൻ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയത്തിന്മേൽ യുഎൻ രക്ഷാ സമിതിയിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. അമേരിക്ക-ഇസ്രയേൽ ആക്രമണങ്ങളെ അപലപിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടനയോട് ഇറാൻ ആവശ്യപ്പെട്ടു. ലോകസമാധാനം നിലനിർത്താൻ ബാധ്യസ്ഥരായ സുരക്ഷാ സമിതി ഇറാൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റത്തിന് നേരെ കണ്ണടയ്ക്കുകയാണെന്ന് യുഎന്നിലെ ഇറാൻ അംബാസഡർ അമീർ സയീദ് ഇറവാനി ആരോപിച്ചു.

Related Articles

Back to top button