രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസിന്റെ പരിശോധന….പിടികൂടിയത്…
രണ്ട് കിലോഗ്രാമോളം കഞ്ചാവ് കൈവശം വെച്ച രണ്ട് അന്തര്‍സംസ്ഥാന തൊഴിലാളികള്‍ പൊലീസിന്റെ പിടിയിലായി. ഊരകം വില്ലേജില്‍ യാറംപടിയില്‍ ആലിപ്പറമ്പില്‍ കോയ എന്നയാളുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ താമസിക്കുന്ന വെസ്റ്റ് ബംഗാള്‍ സ്വദേശി ബിനോദ് ലെറ്റ് (33), ബിഹാര്‍ സ്വദേശി അഖിലേഷ് കുമാര്‍ (31) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെ തുടര്‍ന്നാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.
കൂടുതല്‍ ചോദ്യം ചെയ്യലിലൂടെയേ കഞ്ചാവിന്റെ ഉറവിടം മനസിലാവുകയുള്ളുവെന്ന് പൊലീസ് പറഞ്ഞു. ഇതില്‍ വേറെയും കണ്ണികളുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ. ആസിഫ് ഇക്ബാല്‍, പ്രിവെന്റ്‌റിവ് ഓഫിസര്‍ പ്രഭാകരന്‍ പള്ളത്ത്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ വിനീത്, വിപിന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ധന്യ, എക്‌സൈസ് ഡ്രൈവര്‍ മുഹമ്മദ് നിസാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.