രഹസ്യവിവരത്തെ തുടർന്ന് പരിശോധന… യുവതിയും യുവാവും പിടിയിൽ… വാടക ക്വാട്ടേഴ്സിൽ നിന്ന് പിടിച്ചത്…
മയക്കുമരുന്നും ആയുധങ്ങളുമായി യുവതിയും യുവാവും പിടിയിൽ. കണ്ണൂർ ചാലോട് മണലിലെ വാടക ക്വാട്ടേഴ്സിൽ നിന്നാണ് വടിവാളും എംഡിഎംഎയും പിടിച്ചത്. തയ്യിൽ സ്വദേശി സീനത്ത്, അഫ്നാസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുകയായിരുന്നു. പൊലീസ് ക്വാട്ടേഴ്സിൽ പരിശോധന നടത്തുന്നതിനിടെയാണ് അഫ്നാസ് സ്ഥലത്തെത്തിയത്. തുടർന്ന് അഫ്നാസിനെ പരിശോധിച്ചു. അഫ്നാസിൻറെ കയ്യിൽ നിന്നും കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. ക്വാട്ടേഴ്സിലെ പരിശോധനയിലാണ് വടിവാളും എംഡിഎംഎയും കണ്ടെത്തിയത്. വടിവാളിനൊപ്പം നഞ്ചക്കും കണ്ടെത്തി.