വിമാനങ്ങൾ വൈകുന്നു.. വിമാനത്താവളത്തിൽ വാക്കേറ്റം.. പോലീസുമായി യാത്രക്കാർ…

രണ്ട് വിമാനങ്ങൾ വൈകിയതിനെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ പൊലീസും യാത്രക്കാരും തമ്മിൽ വാക്കേറ്റം. ഇന്ന് രാവിലെ മസ്കറ്റിലേക്കും ബഹ്റൈനിലേയ്ക്കും പുറപ്പെടേണ്ടിയിരുന്ന എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ രണ്ട് വിമാനങ്ങളാണ് വൈകുന്നത്. വിമാനങ്ങൾ വൈകിയതിനെ തുടർന്ന് യാത്രക്കാർ പ്രതിഷേധിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് ഇവിടേക്ക് എത്തിയത്.ഇതേ തുടർന്ന് യാത്രക്കാരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇത് എയർപോർട്ടാണ് ഇവിടെ കിടന്ന് ബഹളം വയ്ക്കാനാവില്ലെന്ന് പൊലീസ് യാത്രക്കാരെ താക്കീത് ചെയ്യുകയായിരുന്നു. ഭക്ഷണവും താമസ സൗകര്യവും ഒരുക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വൈകുന്നേരം ആറ് മണിയോടെ മാത്രമേ വിമാനങ്ങൾ പുറപ്പെടുകയുള്ളുവെന്നാണ് അധികൃതർ പറയുന്നത്. വിമാനം വൈകിയ സാഹചര്യത്തിൽ അധികൃതർ ബദൽ സംവിധാനം ഏർപ്പെടുത്തിയില്ലെന്നാണ് യാത്രക്കാരുടെ പരാതി.

Related Articles

Back to top button