ഡ്രോൺ ആക്രമണം.. ആകാശത്ത് ‘കുടുങ്ങി’ കനിമൊഴിയടങ്ങിയ പ്രതിനിധിസംഘം സഞ്ചരിച്ച വിമാനം…
ഡ്രോൺ ആക്രമണം ഉണ്ടായതിനെ തുടർന്ന്, കനിമൊഴി എംപിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ എംപിമാരുടെ സംഘം സഞ്ചരിച്ച വിമാനത്തിന് നിലത്തിറങ്ങാനാകാതെ ആകാശത്ത് കുറച്ചുനേരം വട്ടമിട്ടു പറക്കേണ്ടിവന്നു. ഡ്രോണാക്രമണ ഭീഷണി ഒഴിവായതിനെ തുടർന്ന് വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായുള്ള നടപടികൾ വിശദീകരിക്കാനാണ് ഇന്ത്യൻ പ്രതിനിധി സംഘം റഷ്യയിലെത്തിയപ്പോളായിരുന്നു സംഭവം.
വിമാനം ആകാശത്ത് വട്ടമിട്ട് പറന്നതായും 45 മിനിറ്റ് വൈകി സുരക്ഷിതമായി ലാൻഡ് ചെയ്തതായും കനിമൊഴിയോട് അടുത്തവൃത്തങ്ങൾ സൂചിപ്പിച്ചു. പഹൽഗാമിലെ ഭീകരാക്രമണത്തെ തുടർന്നാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂറെന്നപേരിൽ പാക്കിസ്ഥാനിലെ വിവിധയിടങ്ങളിൽ ആക്രമണം നടത്തിയത്. ഇതിലേക്ക് നയിച്ച സാഹചര്യങ്ങൾ സംഘം റഷ്യൻ അധികൃതരോട് വിശദീകരിക്കും.റഷ്യ കൂടാതെ, സ്ലോവേനിയ, ഗ്രീസ്, ലാത്വിയ, സ്പെയിൻ എന്നിവയും പ്രതിനിധി സംഘം സന്ദർശിക്കും.