റേഷൻ കിട്ടിയ ഗോതമ്പുപൊടിയിൽ ചെള്ളും പുഴുവും; സംഭവം അമ്പലപ്പുഴയിൽ

അമ്പലപ്പുഴ: റേഷൻ കടയിൽ നിന്നും ഗോതമ്പുപൊടി വാങ്ങിയ വീട്ടമ്മ വീട്ടിൽ കൊണ്ടുവന്ന് ചപ്പാത്തി ഉണ്ടാക്കാൻ നോക്കിയപ്പോൾ പൊടിയിൽ ചെള്ളും, പുഴുവും. പുറക്കാട് സ്വദേശിയായ വീട്ടമ്മക്കാണ് ചെള്ളും, പുഴുവും ഗോതമ്പുപൊടിയുടെ കൂടെ കിട്ടിയത്.18/9/25 ൽ ആണ് നിർമ്മാണ ഡേറ്റ്. നിർമ്മാണ ഡേറ്റ് മുതൽ 3 മാസം വരെ പൊടി ഉപയോഗിക്കാമെന്നാണ് പായ്ക്കറ്റിൽ എഴുതിയിരിക്കുന്നത്. കേരള സർക്കാർ
സപ്ലൈകോ നിർമ്മിക്കുന്ന ഫോർട്ടിഫൈഡ് ആട്ട എന്നെഴുതിയ പായ്ക്ക്റ്റിലാണ് ചെള്ളും പുഴുവും കണ്ടെത്തിയത്. മില്ലിംഗ് സമയത്ത് നഷ്ടപ്പെടുന്ന പോഷകങ്ങൾ വീണ്ടും ചേർത്ത് സമ്പുഷ്ടമാക്കിയതാണെന്നാണ് പായക്കറ്റിൻ്റെ വിശദീകരണം. പുറക്കാട് പ്രദേശത്ത് പലർക്കും ഈ രീതിയിൽ പുഴു നിറഞ്ഞ ആട്ട കിട്ടിയതായി പറയുന്നു.

Related Articles

Back to top button