രണ്ടാം വിവാഹത്തിന്‌ കുട്ടി തടസമായി.. അഞ്ച് വയസുകാരിയെ കൊന്ന് അമ്മ…

അഞ്ചുവയസുകാരിയെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി.ഡല്‍ഹിയിലെ അശോക് വിഹാറിലാണ് സംഭവം. ദീപ്ചന്ദ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.പൊലീസ് അന്വേഷണത്തില്‍ കുട്ടിയുടെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ഇതേത്തുടര്‍ന്ന് പൊലീസ് കുട്ടിയുമായി ബന്ധപ്പെട്ട എല്ലാവരേയും സ്റ്റേഷനിലേയ്ക്ക് വിളിച്ചു വരുത്തി ചോദ്യം ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് കുട്ടിയുടെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചത്.

കുട്ടിയുടെ അമ്മയുടെ ആദ്യ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. പിന്നീട് യുവതി ഇന്‍സ്റ്റഗ്രാം വഴി രാഹുല്‍ എന്ന വ്യക്തിയുമായി അടുപ്പത്തിലാവുകയായിരുന്നു. എന്നാല്‍ രാഹുലും കുടുംബവും കുട്ടിയെ സ്വീകരിച്ചില്ല. അതിനാല്‍ വിവാഹം കഴിക്കാന്‍ വിസമ്മതിക്കുകയായിരുന്നു. ഇതിന്റെ നിരാശയിലാണ് അമ്മ കുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നതെന്ന് പൊലീസിന് മൊഴി നല്‍കി.

Related Articles

Back to top button