ബൈക്ക് മോഷണ കേസിൽ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍…

കോഴിക്കോട് വടകരയില്‍ ബൈക്ക് മോഷണ കേസിൽ അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ആറ് ബൈക്കുകളുമായി അഞ്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്. ഒന്‍പത്, പത്ത് ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളാണ് ഇവര്‍.വടകരയിലെയും സമീപ പ്രദേശങ്ങളിലെയും സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളാണ് പിടിയിലായത്.

രൂപമാറ്റം വരുത്തിയും വ്യാജ നമ്പര്‍ പ്ലേറ്റുകള്‍ ഘടിപ്പിച്ചും ഉപയോഗിക്കുകയാണ് രീതി. വിവിധ ഇടങ്ങളില്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ മോഷ്ടിച്ചിരുന്നത്. ബൈക്കുകളുടെ ലോക്ക് പൊട്ടിച്ചാണ് കടത്തിയിരുന്നത്. മോഷ്ടിച്ച ചില ബൈക്കുകള്‍ നിറം മാറ്റം വരുത്തുകയും ചെയ്തു.

Related Articles

Back to top button