തെരുവ് നായയുടെ ആക്രമണം.. തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്ക് പരിക്ക്..
കോഴിക്കോട് പേരാമ്പ്രയിലുണ്ടായ തെരുവ് നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്ക്. പേരാമ്പ്ര ആവളയിലായിരുന്നു സംഭവം. കണ്‍സ്യൂമര്‍ ഫെഡില്‍ അരിയിറക്കാന്‍ ലോഡുമായെത്തിയ ലോറി ഡ്രൈവറായ തമിഴ്നാട് സ്വദേശിയുൾപ്പെടെ അഞ്ച് പേർക്കാണ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. തമിഴ്‌നാട് സ്വദേശി ശിവ, ആവള വടക്കേകാവന്നൂര്‍ സ്വദേശികളായ ശങ്കരന്‍, നദീറ, മുഹമ്മദ്‌സാലിഹ്, അയന എന്നിവരെയാണ് നായ ആക്രമിച്ചത്. എല്ലാവരെയും പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചികിത്സ നല്കുകയും ചെയ്തു.
അതേസമയം കോട്ടയത്ത് കോളേജ് വിദ്യാർഥിനിക്ക് തെരുവ് നായയുടെ കടിയേറ്റു. കോളജിലേക്ക് വരുന്നതിനിടെയാണ് മെഡിക്കൽ വിദ്യാർഥിനിയെ തെരുവ് നായ കടിച്ചത്. കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്താണ് സംഭവം. അഞ്ചാം വർഷ മെഡിക്കൽ വിദ്യാർഥിനിക്കാണ് നായയുടെ കടിയേറ്റത്. ലേഡീസ് ഹോസ്റ്റലിൽ നിന്നും കോളേജിലേക്ക് വരവേയാണ് കൂട്ടംകൂടി നിന്ന തെരുവ് നായകളിൽ ഒരെണ്ണം വിദ്യാർഥിയെ കടിച്ചത്. പരിക്കേറ്റ വിദ്യാർഥിനി അത്യാഹിത വിഭാഗത്തിൽ ചികിത്സ തേടി.