കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക്….ഷാൾ അണിയിച്ച് സ്വീകരിച്ച് ശോഭ സുരേന്ദ്രൻ…

കായംകുളം: കായംകുളത്ത് അഞ്ച് സിപിഎം പ്രവർത്തകർ ബിജെപിയിൽ ചേര്‍ന്നു. പത്തിയൂർ മുൻ ബ്രാഞ്ച് സെക്രട്ടറി ഉൾപ്പടെ അഞ്ച് പേരാണ് ബിജെപിയിൽ ചേർന്നത്. മുൻ ബ്രാഞ്ച് സെക്രട്ടറി രാജൻ, ഗീത ശ്രീകുമാർ, വേണു നാലാനക്കൽ എന്നിവരെ ശോഭ സുരേന്ദ്രൻ ഷാൾ അണിയിച്ച് സ്വീകരിച്ചു. പത്താം തിയ്യതി ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പത്തിയൂർ പഞ്ചായത്തിലെ 12 ആം വാർഡിലെ ബിജെപി സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലായിരുന്നു സ്വീകരണം. സിപിഎം വിട്ട് ബിജെപിയിൽ ചേർന്ന ബിപിൻ സി ബാബുവും ബിജെപിയ്ക്ക് വേണ്ടി പ്രചരണത്തിൽ സജീവമാണ്.

Related Articles

Back to top button