മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ചു; രണ്ട് തൊഴിലാളികളെ കാണാതായി

കൊല്ലത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കപ്പലുമായി കൂട്ടിയിടിച്ച് അപകടം. രണ്ട് തൊഴിലാളികളെ കാണാതായി. ശക്തികുളങ്ങരയിൽ നിന്ന് പോയ സെൻറ് ജോസഫ് എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ മത്സ്യബന്ധന ബോട്ട് പൂർണമായും മുങ്ങി.

ശക്തികുളങ്ങര ഹാർബറിൽ നിന്ന് 120 നോട്ടിക്കൽ മൈൽ അകലെ വച്ച് കപ്പലുമായി ഇടിച്ചാണ് അപകടം. ബോട്ടിൽ 11 തൊഴിലാളികൾ ഉണ്ടായിരുന്നു. ഒൻപത് പേരെ കപ്പലിൽ രക്ഷപ്പെടുത്തി. ഇതര സംസ്ഥാനക്കാരായ രണ്ട് തൊഴിലാളികളെ കടലിൽ കാണാതായി. രാജേഷ് മാത്യുവിൻറെ ഉടമസ്ഥതയിലുള്ള ബോട്ട് ഇന്നലെ ഉച്ചയ്ക്കാണ് കടലിലേക്ക് പോയത്.

Related Articles

Back to top button